Skip to main content

തിരക്കഥയിൽ വില്ലനെ ശക്തമാക്കുന്ന 9 ഘടകങ്ങൾ / How to create a villain Malayalam / SCRIPT WRITING MALAYALAM -1

 തിരക്കഥയിൽ വില്ലനെ ശക്തമാക്കുന്ന 9 ഘടകങ്ങൾ


1, സിനിമയിലെ വില്ലൻ നായകനെക്കാൾ ശക്തനായിരിക്കണം. നായകന് ഒരുക്കലും ജയിക്കാൻ പറ്റാത്ത ആളായിരിക്കണം വില്ലൻ എന്ന പ്രതീതി പ്രേക്ഷകനിൽ ഉളവാക്കണം. അങ്ങനെ ചെയ്താൽ കഥയുടെ അവസാനം ശക്തനായ വില്ലനെതിരെ നായകൻ ജയിക്കുമ്പോൾ പ്രേക്ഷകന് വല്ലാത്തൊരു സംതൃപ്‌തി ലഭിക്കും.


2, കഥയിലെ ഏറ്റവും കരുത്തനായ കഥാപാത്രവും വില്ലൻ ആയിരിക്കണം. വില്ലനെക്കാൾ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കരുത്. വില്ലനെക്കാൾ ശക്തനായ കഥാപാത്രം കഥയിൽ വന്നാൽ കഥയുടെ പിരിമുറുക്കം കുറയും. “ വില്ലൻ അത്ര വലിയ സംഭവം ഒന്നുമല്ലല്ലോഎന്ന ചിന്ത പ്രേക്ഷകനിൽ ഉണ്ടാകും. പ്രേക്ഷകൻ റിലാക്സ് ആകും. വില്ലന്റെ പ്രാധാന്യം കുറയും. വില്ലന്റെ പ്രാധാന്യം കുറയുമ്പോൾ സ്വാഭാവികമായും നായകന്റെ പ്രാധാന്യവും കുറയും. സിനിമ പ്രേക്ഷകന് ബോറടിക്കാൻ തുടങ്ങും.


3, നായകനെപ്പോലെത്തന്നെ വില്ലനും കഥയിൽ വ്യക്തമായ ലക്‌ഷ്യം ഉണ്ടായിരിക്കണം. വില്ലന്റേന്റേയും നായകന്റേയും ദൃഡമായ വിട്ടു വീഴ്ചയില്ലാത്ത ലക്ഷ്യങ്ങളായിരിക്കണം അവരെ തമ്മിൽ പരസ്പരം ഏറ്റുമുട്ടിക്കേണ്ടത്.


4, വില്ലനെ ഒരു ഭീകര സത്വമായി എപ്പോഴും അവതരിപ്പിക്കണം എന്നില്ല. നായകന്റെ ലക്‌ഷ്യത്തിന് തടസമായി നിൽക്കുന്ന കഥാപാത്രമായാലും മതി വില്ലൻ. ഒരു കാരണവശാലും നായകനെ വില്ലൻ നായകന്റെ ലക്ഷ്യത്തിലെത്താൻ അനുവദിക്കരുത്.


5, താൻ ചെയ്യുന്ന പ്രവർത്തികൾ പൂർണമായും ശരിയാണെന്ന് വില്ലൻ ഉറച്ച് വിശ്വസിക്കണം. പക്ഷെ അതെ സമയം വില്ലന്റെ പ്രവർത്തികൾ പ്രേക്ഷകനും പൊതു സമൂഹത്തിനും അന്യായമാണെന്ന് തോന്നുകയും വേണം.


6, കഥയിൽ വില്ലനെ പലപ്പോഴും വിജയിക്കാൻ അനുവദിക്കണം. അങ്ങനെ ചെയ്‌താൽ മാത്രമേ നായകൻ അവസാനം വിജയിക്കുമോ പരാചയപ്പെടുമോ എന്നുള്ള ആശങ്ക പ്രേക്ഷകന്റെ മനസ്സിൽ ഉളവാക്കാൻ കഴിയുകയൊള്ളു. പ്രേക്ഷകരുടെ ആശങ്ക സിനിമയിലേക്കുള്ള അവരുടെ എൻഗേജ്‌മെന്റ് കൂട്ടും.


7, വില്ലനും ഹീറോയെപ്പോലെ motivated ആയിരിക്കണം. തന്റെ ലക്‌ഷ്യം നേടാൻ വില്ലൻ ഒരു വിട്ടു വീഴ്ചയും ചെയ്യാതെ പരിശ്രമിച്ച് കൊണ്ടിരിക്കണം.


8, വില്ലൻ realistic ആയിരിക്കണം. കഥാ പശ്ചാത്തലവുമായിട്ട് ഇണങ്ങുന്ന വില്ലനായിരിക്കണം


9, നിലവിലുള്ള സിനിമകളിലെ വില്ലൻമാരെപ്പറ്റി പഠിക്കുക. എന്നിട്ട് സിനിമകളിലൊന്നും വരാത്ത പുതുമയുള്ള വില്ലനെ create ചെയ്യുക. വില്ലൻ പുതുമയുള്ളതായാൽ സിനിമ കഥയും ഹീറോയും പുതുമയുള്ളതായിരിക്കും. കാരണം ഒരു സിനിമ കഥ  സൃഷ്ടിക്കുന്നത് വില്ലനാണ്. വില്ലനിലെങ്കിൽ  സിനിമ കഥയില്ല ഹീറോയുമില്ല. “Great Villains are make Great Heros” എന്നാണ് പറയപ്പെടുന്നത്.


വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് എന്റെ യൂട്യൂബ് ചാനലിലെ വീഡിയൊ കാണാവുന്നതാണ്. ലിങ്ക് താഴെ കൊടുക്കുന്നു.



ആർട്ടിക്കിൾ വായിച്ചതിന് നന്ദി

ഫെലിക്സ് ജോസഫ്.

CONTACT

ranimariamedia@gmail.com

+91 9207581617

Comments

Popular posts from this blog

GLADIATOR SEQUENCES

  GLADIATOR SEQUENCES Actually GLADIATOR contains 9 SEQUENCES. In the video I said 8, sorry it was wrong and by mistake. Felix Joseph  ACT ONE Sequence 1 : Maximus, Rome’s Greatest General. (12mins) 00.00 Universal & Dreamworks Leaders 01.00 Super: Winter 180AD, one stronghold left before victory and peace. 02.00 Maximus, commander: He’s thinking of home before going to war. 04.00 “Will they fight?” Barbarians send messengers back, beheaded. 05.00 Preparations before attack. “On my signal, unleash hell.” 08.00 Attack, while the Emperor watches. 10.00 Maximus fights. 12.00 Roma Victor! Enemy defeated. Caesar Marcus Aurelius looks frail.   Sequence 2 : Commodus, always scheming. He must not rule. (16mins) 12.30 Commodus with Lucilla, scheming. “He will name me.” 14.30 Maximus asks Caesar permission to go home. “Ah… Home.” 16.00 Caesar to Commodus: “You have missed the war. Honour Maximus.” 17.00 Maximus inspects the troops, visits the wounded. 18.30  Max. tested: “Emperor or Senate?

തിരക്കഥയെഴുതാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്ലോട്ട് പോയിന്റുകൾ | Five Plot Points Malayalam | Script Writing Malayalam 12

തന്റെ ലക്ഷ്യത്തിലേക്കുള്ള ഹീറോയുടെ യാത്രയാണ് ഒരു സിനിമ എന്നാണ് പറയപ്പെടുന്നത് . അങ്ങനെ സിനിമയിലെ ഹീറോയുടെ യാത്രയിൽ സംഭവിക്കുന്ന അഞ്ച് പ്രധാന വഴിത്തിരിവുകൾ ആണ് അഞ്ച് പ്ലോട്ട് പോയിന്റുകൾ . ഓരോ പ്ലോട്ട് പോയന്റിലും ഹീറോയുടെ ജീവിതം നിർണായകമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു . Plot Point 1_Inciting Incident. (Happens in between 20 to 30 Minutes) ഒരു സിനിമയുടെ ആദ്യത്തെ 20 മിനിറ്റ്   മുതൽ മുപ്പത് മിനിറ്റ് വരെയുള്ള സമയം കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനാണ് വിനിയോഗിക്കുന്നത് . ഈ ഭാഗത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ് . ഈ രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു .   അങ്ങനെ പ്രേക്ഷകൻ നമ്മുടെ കഥയെയും ഹീറോയെയും സ്നേഹിച്ച് തുടങ്ങിക്കഴിയുമ്പോൾ സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം . പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്? / 3 ACT STRUCTURE MALAYALAM / SCRIPT WRITING MALAYALAM -1

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്?  ഒരു തിരക്കഥയെ ആദ്യം ,  മദ്ധ്യം , അന്ത്യം എന്നിങ്ങനെ ചിട്ടപ്പെടുത്തുന്ന രീതിയായാണ് 3 ACT STRUCTURE അഥവാ   3 ACT PLAY.  ഇംഗ്ലീഷിൽ   ഇതിനെ Set up, Confrontation, Resolution എന്നാണ് സാധാരണ പറയുന്നത് . ചരിത്രം ബി . സി . 384–322 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വ ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ ആണ് 3 ACT PLAY എന്ന ആശയം ആദ്യമായി എഴുതി വച്ചത് . നാടക രചനയെ സഹായിക്കാൻ വേണ്ടിയാണ് അദ്ദഹം ഇത്തരത്തിൽ ഒരു ചിട്ട ഉണ്ടാക്കിയത് . Act 1 - Set up Act 1 ൽ കഥാപാത്രങ്ങളെയും കഥാ പാശാത്തലത്തെയും പ്രേക്ഷകന് പരിചയപ്പെടുത്തിക്കകൊടുക്കുകയാണ് ചെയ്യുന്നത് .  കഥ നടക്കുന്നതെവിടെയാണ് ? എന്ത് തരത്തിലുള്ള കഥയാണ് ? ( അതായത് ത്രില്ലർ , റൊമാന്റിക് , ആക്ഷൻ , കോമഡി എന്നിങ്ങനെ ഏതുരീതിയിലാണ് നമ്മൾ കഥ പറയാൻ പോകുന്നത് എന്ന് .) കഥയിലെ ഹീറോ ആരാണ് ? ഹീറോയുടെ ലക്ഷ്യം എന്താണ് എന്നൊക്കെയാണ് Set up ൽ നമ്മൾ എസ്റ്റാബിഷ് ചെയ്യേണ്ടത് . Act 1 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട്