Skip to main content

Posts

Showing posts from January, 2021

തിരക്കഥയെഴുതാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്ലോട്ട് പോയിന്റുകൾ | Five Plot Points Malayalam | Script Writing Malayalam 12

തന്റെ ലക്ഷ്യത്തിലേക്കുള്ള ഹീറോയുടെ യാത്രയാണ് ഒരു സിനിമ എന്നാണ് പറയപ്പെടുന്നത് . അങ്ങനെ സിനിമയിലെ ഹീറോയുടെ യാത്രയിൽ സംഭവിക്കുന്ന അഞ്ച് പ്രധാന വഴിത്തിരിവുകൾ ആണ് അഞ്ച് പ്ലോട്ട് പോയിന്റുകൾ . ഓരോ പ്ലോട്ട് പോയന്റിലും ഹീറോയുടെ ജീവിതം നിർണായകമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു . Plot Point 1_Inciting Incident. (Happens in between 20 to 30 Minutes) ഒരു സിനിമയുടെ ആദ്യത്തെ 20 മിനിറ്റ്   മുതൽ മുപ്പത് മിനിറ്റ് വരെയുള്ള സമയം കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനാണ് വിനിയോഗിക്കുന്നത് . ഈ ഭാഗത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ് . ഈ രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു .   അങ്ങനെ പ്രേക്ഷകൻ നമ്മുടെ കഥയെയും ഹീറോയെയും സ്നേഹിച്ച് തുടങ്ങിക്കഴിയുമ്പോൾ സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം . പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ

തിരക്കഥയിൽ വില്ലനെ ശക്തമാക്കുന്ന 9 ഘടകങ്ങൾ / How to create a villain Malayalam / SCRIPT WRITING MALAYALAM -1

  തിരക്കഥയിൽ വില്ലനെ ശക്തമാക്കുന്ന 9 ഘടകങ്ങൾ 1, സിനിമയിലെ വില്ലൻ നായകനെക്കാൾ ശക്തനായിരിക്കണം . നായകന് ഒരുക്കലും ജയിക്കാൻ പറ്റാത്ത ആളായിരിക്കണം വില്ലൻ എന്ന പ്രതീതി പ്രേക്ഷകനിൽ ഉളവാക്കണം . അങ്ങനെ ചെയ്താൽ കഥയുടെ അവസാനം ശക്തനായ വില്ലനെതിരെ നായകൻ ജയിക്കുമ്പോൾ പ്രേക്ഷകന് വല്ലാത്തൊരു സംതൃപ്‌തി ലഭിക്കും . 2, കഥയിലെ ഏറ്റവും കരുത്തനായ കഥാപാത്രവും വില്ലൻ ആയിരിക്കണം . വില്ലനെക്കാൾ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കരുത് . വില്ലനെക്കാൾ ശക്തനായ കഥാപാത്രം കഥയിൽ വന്നാൽ കഥയുടെ പിരിമുറുക്കം കുറയും . “ ഓ വില്ലൻ അത്ര വലിയ സംഭവം ഒന്നുമല്ലല്ലോ ” എന്ന ചിന്ത പ്രേക്ഷകനിൽ ഉണ്ടാകും . പ്രേക്ഷകൻ റിലാക്സ് ആകും . വില്ലന്റെ പ്രാധാന്യം കുറയും . വില്ലന്റെ പ്രാധാന്യം കുറയുമ്പോൾ സ്വാഭാവികമായും നായകന്റെ പ്രാധാന്യവും കുറയും . സിനിമ പ്രേക്ഷകന് ബോറടിക്കാൻ തുടങ്ങും . 3, നായകനെപ്പോലെത്തന്നെ വില്ലനും കഥയിൽ വ്യക്തമായ ലക്‌ഷ്യം ഉണ്ടായിരിക്കണം . വില്ലന്റേന്റേയും നായകന്റേയും ദൃഡമായ വിട്ടു വീഴ്ചയില്ലാത്ത ലക്ഷ്യങ്ങളായിരിക്കണം അവരെ തമ്മിൽ പരസ്പരം ഏറ്റുമുട്ടി

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്? / 3 ACT STRUCTURE MALAYALAM / SCRIPT WRITING MALAYALAM -1

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്?  ഒരു തിരക്കഥയെ ആദ്യം ,  മദ്ധ്യം , അന്ത്യം എന്നിങ്ങനെ ചിട്ടപ്പെടുത്തുന്ന രീതിയായാണ് 3 ACT STRUCTURE അഥവാ   3 ACT PLAY.  ഇംഗ്ലീഷിൽ   ഇതിനെ Set up, Confrontation, Resolution എന്നാണ് സാധാരണ പറയുന്നത് . ചരിത്രം ബി . സി . 384–322 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വ ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ ആണ് 3 ACT PLAY എന്ന ആശയം ആദ്യമായി എഴുതി വച്ചത് . നാടക രചനയെ സഹായിക്കാൻ വേണ്ടിയാണ് അദ്ദഹം ഇത്തരത്തിൽ ഒരു ചിട്ട ഉണ്ടാക്കിയത് . Act 1 - Set up Act 1 ൽ കഥാപാത്രങ്ങളെയും കഥാ പാശാത്തലത്തെയും പ്രേക്ഷകന് പരിചയപ്പെടുത്തിക്കകൊടുക്കുകയാണ് ചെയ്യുന്നത് .  കഥ നടക്കുന്നതെവിടെയാണ് ? എന്ത് തരത്തിലുള്ള കഥയാണ് ? ( അതായത് ത്രില്ലർ , റൊമാന്റിക് , ആക്ഷൻ , കോമഡി എന്നിങ്ങനെ ഏതുരീതിയിലാണ് നമ്മൾ കഥ പറയാൻ പോകുന്നത് എന്ന് .) കഥയിലെ ഹീറോ ആരാണ് ? ഹീറോയുടെ ലക്ഷ്യം എന്താണ് എന്നൊക്കെയാണ് Set up ൽ നമ്മൾ എസ്റ്റാബിഷ് ചെയ്യേണ്ടത് . Act 1 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട്