Skip to main content

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്? / 3 ACT STRUCTURE MALAYALAM / SCRIPT WRITING MALAYALAM -1

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്? 


ഒരു തിരക്കഥയെ ആദ്യംമദ്ധ്യം , അന്ത്യം എന്നിങ്ങനെ ചിട്ടപ്പെടുത്തുന്ന രീതിയായാണ് 3 ACT STRUCTURE അഥവാ  3 ACT PLAY.  ഇംഗ്ലീഷിൽ  ഇതിനെ Set up, Confrontation, Resolution എന്നാണ് സാധാരണ പറയുന്നത്.


ചരിത്രം

ബി. സി. 384–322 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വ ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ ആണ് 3 ACT PLAY എന്ന ആശയം ആദ്യമായി എഴുതി വച്ചത്. നാടക രചനയെ സഹായിക്കാൻ വേണ്ടിയാണ് അദ്ദഹം ഇത്തരത്തിൽ ഒരു ചിട്ട ഉണ്ടാക്കിയത്.


Act 1 - Set up

Act 1 കഥാപാത്രങ്ങളെയും കഥാ പാശാത്തലത്തെയും പ്രേക്ഷകന് പരിചയപ്പെടുത്തിക്കകൊടുക്കുകയാണ് ചെയ്യുന്നത്

കഥ നടക്കുന്നതെവിടെയാണ് ? എന്ത് തരത്തിലുള്ള കഥയാണ് ? (അതായത് ത്രില്ലർ, റൊമാന്റിക്, ആക്ഷൻ, കോമഡി എന്നിങ്ങനെ ഏതുരീതിയിലാണ് നമ്മൾ കഥ പറയാൻ പോകുന്നത് എന്ന്.) കഥയിലെ ഹീറോ ആരാണ്? ഹീറോയുടെ ലക്ഷ്യം എന്താണ് എന്നൊക്കെയാണ് Set up നമ്മൾ എസ്റ്റാബിഷ് ചെയ്യേണ്ടത്.


Act 1 ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ്. രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു.


കഥയുടെ ആരംഭത്തിലുള്ള മുപ്പത് മിനിട്ടിനുള്ളിലാണ് Act 1 അഥവ Set up സംഭവിക്കേണ്ടത്. സിനിമയുടെ സ്വഭാവത്തിനനുസരിച്ച് ദൈർഘ്യം അല്പം കുറയുകയോ കൂടുകയോ ചെയ്യാം


Act 1ന്റെ അവസാനം സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം. പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ പശ്ചാത്തലവും ചിന്നഭിന്നമാകണം. പ്രേക്ഷകൻ    സ്നേഹിക്കുന്ന ഹീറോ അപകടത്തിലാകണം. ഇനിയൊരിക്കിലും പഴയ ജീവിതം തിരിച്ചുകിട്ടില്ല എന്ന രീതിയിലേക്കി അയാളുടെ ജീവിതം വഴി മാറ്റപ്പെടണം. ഇതിനു പുറമെ തന്റെ ലക്ഷ്യത്തിൽ നിന്നും ഒരിക്കലും പിൻമാറാൻ എന്ന അവസ്ഥയിൽ ഹീറോ എത്തിച്ചേരണം


Act 2 - Confrontation

Act 1ന് ശേഷമുള്ള 70 മുതൽ 85 മിനിറ്റുകൾക്കുള്ളിലാണ് Act 2 അഥവ Confrontation സംഭവിക്കുന്നത്. ഭാഗത്ത് കഥയുടെ വളർച്ചയാണ് സംഭവിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ പുതിയ കഥാ പശ്ചാത്തലത്തിലേക്കി ഹീറോ പ്രവേശിക്കുന്നു. ഹീറോയുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര ഹീറോ തുടരുന്നു. വെല്ലുവിളികളെ ഹീറോ നേരിടുന്നു. ചില പരാചയങ്ങൾ ഉണ്ടാകുന്നു. ചില വിജങ്ങൾ ഉണ്ടാകുന്നു. തങ്ങൾ ഇഷ്ടപ്പെടുന്ന ഹീറോക്കി എന്ത് സംഭവിക്കും എന്ന ആകാംഷയുടെ മുൾമുനയിൽ ആകണം പ്രേക്ഷകൻ. ഇതൊക്കെയാണ് Act 2 അഥവ Confrontation സംഭവിക്കേണ്ടത്


Act 3 - Resolution

കഥയുടെ പരിസമാപ്തി ആണ് Act 3യിൽ സംഭവിക്കേണ്ടത്‌. ഹീറോ തന്റെ ലക്‌ഷ്യം നേടുന്നതിൽ വിജയിച്ചോ അതോ പരാചയപ്പെട്ടോ എന്നാണ് Act 3 അഥവ Resolutionനിൽ പ്രേക്ഷകനെ കാണിക്കേണ്ടത്കഥയുടെ അവസാനത്തെ ഇരുപത് മിനിറ്റുകൾക്കുള്ളിലാണ് സാധാരണ Act 3 സംഭവിക്കുന്നത്.

വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് എന്റെ യൂട്യൂബ് ചാനലിലെ വീഡിയൊ കാണാവുന്നതാണ്. ലിങ്ക് താഴെ കൊടുക്കുന്നു.


ആർട്ടിക്കിൾ വായിച്ചതിന് നന്ദി

ഫെലിക്സ് ജോസഫ്.

CONTACT

ranimariamedia@gmail.com

+91 9207581617

Comments

Popular posts from this blog

GLADIATOR SEQUENCES

  GLADIATOR SEQUENCES Actually GLADIATOR contains 9 SEQUENCES. In the video I said 8, sorry it was wrong and by mistake. Felix Joseph  ACT ONE Sequence 1 : Maximus, Rome’s Greatest General. (12mins) 00.00 Universal & Dreamworks Leaders 01.00 Super: Winter 180AD, one stronghold left before victory and peace. 02.00 Maximus, commander: He’s thinking of home before going to war. 04.00 “Will they fight?” Barbarians send messengers back, beheaded. 05.00 Preparations before attack. “On my signal, unleash hell.” 08.00 Attack, while the Emperor watches. 10.00 Maximus fights. 12.00 Roma Victor! Enemy defeated. Caesar Marcus Aurelius looks frail.   Sequence 2 : Commodus, always scheming. He must not rule. (16mins) 12.30 Commodus with Lucilla, scheming. “He will name me.” 14.30 Maximus asks Caesar permission to go home. “Ah… Home.” 16.00 Caesar to Commodus: “You have missed the war. Honour Maximus.” 17.00 Maximus inspects the troops, visits the wounded. 18.30  Max. tested: “Emperor or Senate?

തിരക്കഥയെഴുതാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്ലോട്ട് പോയിന്റുകൾ | Five Plot Points Malayalam | Script Writing Malayalam 12

തന്റെ ലക്ഷ്യത്തിലേക്കുള്ള ഹീറോയുടെ യാത്രയാണ് ഒരു സിനിമ എന്നാണ് പറയപ്പെടുന്നത് . അങ്ങനെ സിനിമയിലെ ഹീറോയുടെ യാത്രയിൽ സംഭവിക്കുന്ന അഞ്ച് പ്രധാന വഴിത്തിരിവുകൾ ആണ് അഞ്ച് പ്ലോട്ട് പോയിന്റുകൾ . ഓരോ പ്ലോട്ട് പോയന്റിലും ഹീറോയുടെ ജീവിതം നിർണായകമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു . Plot Point 1_Inciting Incident. (Happens in between 20 to 30 Minutes) ഒരു സിനിമയുടെ ആദ്യത്തെ 20 മിനിറ്റ്   മുതൽ മുപ്പത് മിനിറ്റ് വരെയുള്ള സമയം കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനാണ് വിനിയോഗിക്കുന്നത് . ഈ ഭാഗത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ് . ഈ രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു .   അങ്ങനെ പ്രേക്ഷകൻ നമ്മുടെ കഥയെയും ഹീറോയെയും സ്നേഹിച്ച് തുടങ്ങിക്കഴിയുമ്പോൾ സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം . പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ