Skip to main content

തിരക്കഥയെഴുതാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്ലോട്ട് പോയിന്റുകൾ | Five Plot Points Malayalam | Script Writing Malayalam 12

തന്റെ ലക്ഷ്യത്തിലേക്കുള്ള ഹീറോയുടെ യാത്രയാണ് ഒരു സിനിമ എന്നാണ് പറയപ്പെടുന്നത്. അങ്ങനെ സിനിമയിലെ ഹീറോയുടെ യാത്രയിൽ സംഭവിക്കുന്ന അഞ്ച് പ്രധാന വഴിത്തിരിവുകൾ ആണ് അഞ്ച് പ്ലോട്ട് പോയിന്റുകൾ. ഓരോ പ്ലോട്ട് പോയന്റിലും ഹീറോയുടെ ജീവിതം നിർണായകമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു.


Plot Point 1_Inciting Incident. (Happens in between 20 to 30 Minutes) ഒരു സിനിമയുടെ ആദ്യത്തെ 20 മിനിറ്റ്  മുതൽ മുപ്പത് മിനിറ്റ് വരെയുള്ള സമയം കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനാണ് വിനിയോഗിക്കുന്നത്. ഭാഗത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ്. രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു.

 

അങ്ങനെ പ്രേക്ഷകൻ നമ്മുടെ കഥയെയും ഹീറോയെയും സ്നേഹിച്ച് തുടങ്ങിക്കഴിയുമ്പോൾ സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം. പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ പശ്ചാത്തലം ചിന്നഭിന്നമാകണം. പ്രേക്ഷകൻ    സ്നേഹിക്കുന്ന ഹീറോ അപകടത്തിലാകണം. ഇനിയൊരിക്കിലും പഴയ ജീവിതം തിരിച്ചുകിട്ടില്ല എന്ന രീതിയിലേക്കി അയാളുടെ ജീവിതം വഴി മാറ്റപ്പെടണം. ഇതിനു പുറമെ തന്റെ ലക്ഷ്യത്തിൽ നിന്നും ഒരിക്കലും പിൻമാറാൻ എന്ന അവസ്ഥയിൽ ഹീറോ എത്തിച്ചേരണം


Plot Point 2_(Happens in between 40 to 50 Minutes) touring point ഹീറോയുടെ പ്രശ്നങ്ങളുടെ കുരുക്ക് ഒന്നുകൂടി മുറുകുന്നു. കഥയിലെ പ്രശ്നത്തിനുള്ള ഏക പരിഹാരം ഹീറോയിലൂടെയാണ് എന്ന് പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നു.


Plot Point 3_Midpoint.(Happens in between 60 to 70 Minutes). കഥയിലെ ഏറ്റവും ടെൻഷൻ നിറഞ്ഞ മുഹൂർത്തം. touring point ഹീറോ പ്രശ്നങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നു


Plot Point 4_ (Happens in between 80 to 90 Minutes). touring point ഹീറോ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചുവട് വയ്പ്പുകൾ ആരംഭിക്കുന്നു


Plot Point 5_Climax. (Happens in between 100  to 110 Minutes) touring point ഹീറോ തന്റെ ലക്ഷ്യത്തിലെത്താനുള്ള അവസാന നീക്കം നടത്തുന്നു


കഥ പറിച്ചിലിന്റെ രീതിയനുസരിച്ച് പ്ലോട്ട് പോയിന്റുകളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. അഞ്ചിൽ കൂടുതൽ പ്ലോട്ട് പോയിന്റുകൾ (touring pointകൾ) കഥയിൽ ഉൾപ്പെടുത്തുന്നവരുണ്ട്. മിനിമം അഞ്ച് പ്ലോട്ട് പോയിന്റുകളെങ്കിലും ഒരു സിനിമയിൽ ഉണ്ടാകണം എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.


വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് എന്റെ യൂട്യൂബ് ചാനലിലെ വീഡിയൊ കാണാവുന്നതാണ്. ലിങ്ക് താഴെ കൊടുക്കുന്നു.


ആർട്ടിക്കിൾ വായിച്ചതിന് നന്ദി

ഫെലിക്സ് ജോസഫ്.

CONTACT

ranimariamedia@gmail.com

+91 9207581617


Comments

Popular posts from this blog

GLADIATOR SEQUENCES

  GLADIATOR SEQUENCES Actually GLADIATOR contains 9 SEQUENCES. In the video I said 8, sorry it was wrong and by mistake. Felix Joseph  ACT ONE Sequence 1 : Maximus, Rome’s Greatest General. (12mins) 00.00 Universal & Dreamworks Leaders 01.00 Super: Winter 180AD, one stronghold left before victory and peace. 02.00 Maximus, commander: He’s thinking of home before going to war. 04.00 “Will they fight?” Barbarians send messengers back, beheaded. 05.00 Preparations before attack. “On my signal, unleash hell.” 08.00 Attack, while the Emperor watches. 10.00 Maximus fights. 12.00 Roma Victor! Enemy defeated. Caesar Marcus Aurelius looks frail.   Sequence 2 : Commodus, always scheming. He must not rule. (16mins) 12.30 Commodus with Lucilla, scheming. “He will name me.” 14.30 Maximus asks Caesar permission to go home. “Ah… Home.” 16.00 Caesar to Commodus: “You have missed the war. Honour Maximus.” 17.00 Maximus inspects the troops, visits the wounded. 18.30  Max. tested: “Emperor or Senate?

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്? / 3 ACT STRUCTURE MALAYALAM / SCRIPT WRITING MALAYALAM -1

തിരക്കഥയിലെ 3 ACT STRUCTURE എന്താണ്?  ഒരു തിരക്കഥയെ ആദ്യം ,  മദ്ധ്യം , അന്ത്യം എന്നിങ്ങനെ ചിട്ടപ്പെടുത്തുന്ന രീതിയായാണ് 3 ACT STRUCTURE അഥവാ   3 ACT PLAY.  ഇംഗ്ലീഷിൽ   ഇതിനെ Set up, Confrontation, Resolution എന്നാണ് സാധാരണ പറയുന്നത് . ചരിത്രം ബി . സി . 384–322 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വ ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ ആണ് 3 ACT PLAY എന്ന ആശയം ആദ്യമായി എഴുതി വച്ചത് . നാടക രചനയെ സഹായിക്കാൻ വേണ്ടിയാണ് അദ്ദഹം ഇത്തരത്തിൽ ഒരു ചിട്ട ഉണ്ടാക്കിയത് . Act 1 - Set up Act 1 ൽ കഥാപാത്രങ്ങളെയും കഥാ പാശാത്തലത്തെയും പ്രേക്ഷകന് പരിചയപ്പെടുത്തിക്കകൊടുക്കുകയാണ് ചെയ്യുന്നത് .  കഥ നടക്കുന്നതെവിടെയാണ് ? എന്ത് തരത്തിലുള്ള കഥയാണ് ? ( അതായത് ത്രില്ലർ , റൊമാന്റിക് , ആക്ഷൻ , കോമഡി എന്നിങ്ങനെ ഏതുരീതിയിലാണ് നമ്മൾ കഥ പറയാൻ പോകുന്നത് എന്ന് .) കഥയിലെ ഹീറോ ആരാണ് ? ഹീറോയുടെ ലക്ഷ്യം എന്താണ് എന്നൊക്കെയാണ് Set up ൽ നമ്മൾ എസ്റ്റാബിഷ് ചെയ്യേണ്ടത് . Act 1 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട്