Skip to main content

Posts

GLADIATOR SEQUENCES

  GLADIATOR SEQUENCES Actually GLADIATOR contains 9 SEQUENCES. In the video I said 8, sorry it was wrong and by mistake. Felix Joseph  ACT ONE Sequence 1 : Maximus, Rome’s Greatest General. (12mins) 00.00 Universal & Dreamworks Leaders 01.00 Super: Winter 180AD, one stronghold left before victory and peace. 02.00 Maximus, commander: He’s thinking of home before going to war. 04.00 “Will they fight?” Barbarians send messengers back, beheaded. 05.00 Preparations before attack. “On my signal, unleash hell.” 08.00 Attack, while the Emperor watches. 10.00 Maximus fights. 12.00 Roma Victor! Enemy defeated. Caesar Marcus Aurelius looks frail.   Sequence 2 : Commodus, always scheming. He must not rule. (16mins) 12.30 Commodus with Lucilla, scheming. “He will name me.” 14.30 Maximus asks Caesar permission to go home. “Ah… Home.” 16.00 Caesar to Commodus: “You have missed the war. Honour Maximus.” 17.00 Maximus inspects the troops, visits the wounded. 18.30  Max. tested: “Emperor or Senate?
Recent posts

തിരക്കഥയെഴുതാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്ലോട്ട് പോയിന്റുകൾ | Five Plot Points Malayalam | Script Writing Malayalam 12

തന്റെ ലക്ഷ്യത്തിലേക്കുള്ള ഹീറോയുടെ യാത്രയാണ് ഒരു സിനിമ എന്നാണ് പറയപ്പെടുന്നത് . അങ്ങനെ സിനിമയിലെ ഹീറോയുടെ യാത്രയിൽ സംഭവിക്കുന്ന അഞ്ച് പ്രധാന വഴിത്തിരിവുകൾ ആണ് അഞ്ച് പ്ലോട്ട് പോയിന്റുകൾ . ഓരോ പ്ലോട്ട് പോയന്റിലും ഹീറോയുടെ ജീവിതം നിർണായകമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു . Plot Point 1_Inciting Incident. (Happens in between 20 to 30 Minutes) ഒരു സിനിമയുടെ ആദ്യത്തെ 20 മിനിറ്റ്   മുതൽ മുപ്പത് മിനിറ്റ് വരെയുള്ള സമയം കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനാണ് വിനിയോഗിക്കുന്നത് . ഈ ഭാഗത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ് . ഈ രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു .   അങ്ങനെ പ്രേക്ഷകൻ നമ്മുടെ കഥയെയും ഹീറോയെയും സ്നേഹിച്ച് തുടങ്ങിക്കഴിയുമ്പോൾ സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം . പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ

തിരക്കഥയിൽ വില്ലനെ ശക്തമാക്കുന്ന 9 ഘടകങ്ങൾ / How to create a villain Malayalam / SCRIPT WRITING MALAYALAM -1

  തിരക്കഥയിൽ വില്ലനെ ശക്തമാക്കുന്ന 9 ഘടകങ്ങൾ 1, സിനിമയിലെ വില്ലൻ നായകനെക്കാൾ ശക്തനായിരിക്കണം . നായകന് ഒരുക്കലും ജയിക്കാൻ പറ്റാത്ത ആളായിരിക്കണം വില്ലൻ എന്ന പ്രതീതി പ്രേക്ഷകനിൽ ഉളവാക്കണം . അങ്ങനെ ചെയ്താൽ കഥയുടെ അവസാനം ശക്തനായ വില്ലനെതിരെ നായകൻ ജയിക്കുമ്പോൾ പ്രേക്ഷകന് വല്ലാത്തൊരു സംതൃപ്‌തി ലഭിക്കും . 2, കഥയിലെ ഏറ്റവും കരുത്തനായ കഥാപാത്രവും വില്ലൻ ആയിരിക്കണം . വില്ലനെക്കാൾ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കരുത് . വില്ലനെക്കാൾ ശക്തനായ കഥാപാത്രം കഥയിൽ വന്നാൽ കഥയുടെ പിരിമുറുക്കം കുറയും . “ ഓ വില്ലൻ അത്ര വലിയ സംഭവം ഒന്നുമല്ലല്ലോ ” എന്ന ചിന്ത പ്രേക്ഷകനിൽ ഉണ്ടാകും . പ്രേക്ഷകൻ റിലാക്സ് ആകും . വില്ലന്റെ പ്രാധാന്യം കുറയും . വില്ലന്റെ പ്രാധാന്യം കുറയുമ്പോൾ സ്വാഭാവികമായും നായകന്റെ പ്രാധാന്യവും കുറയും . സിനിമ പ്രേക്ഷകന് ബോറടിക്കാൻ തുടങ്ങും . 3, നായകനെപ്പോലെത്തന്നെ വില്ലനും കഥയിൽ വ്യക്തമായ ലക്‌ഷ്യം ഉണ്ടായിരിക്കണം . വില്ലന്റേന്റേയും നായകന്റേയും ദൃഡമായ വിട്ടു വീഴ്ചയില്ലാത്ത ലക്ഷ്യങ്ങളായിരിക്കണം അവരെ തമ്മിൽ പരസ്പരം ഏറ്റുമുട്ടി